InternationalLatest

ശ്രീലങ്കയെ പുനര്‍നിര്‍മ്മിക്കണം വിക്രമസിംഗെ

“Manju”

കൊളംബോ: തനിക്ക് തിരിച്ചുപോകാന്‍ ഒരു വീടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. “എനിക്ക് തിരികെ പോകാന്‍ ഒരു വീട് പോലുമില്ലാത്തതിനാല്‍ ഞാന്‍ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങണമെന്ന് പ്രതിഷേധക്കാര്‍ പറയുന്നതില്‍ അര്‍ത്ഥമില്ല,” പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ, സര്‍ക്കാരിനെതിരായ ബഹുജന പ്രതിഷേധത്തിനിടെ അന്നത്തെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. വിക്രമസിംഗെ ഇതേക്കുറിച്ച്‌ പരാമര്‍ശിക്കുകയായിരുന്നു. “സ്വന്തമായി പോകാന്‍ ഒരു വീട് പോലുമില്ലാത്ത ഒരാളോട് വീട്ടിലേക്ക് പോകാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ല,”. വേണമെങ്കില്‍ വീട് പുനര്‍നിര്‍മിച്ച ശേഷം വീട്ടിലേക്ക് പോകാന്‍ പ്രതിഷേധക്കാര്‍ക്ക് ആവശ്യപ്പെടാമെന്നും ശ്രീലങ്കന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
Back to top button