InternationalLatest

പിചിചി അവാര്‍ഡില്‍, മെസ്സിക്ക് റെക്കോര്‍ഡ്

“Manju”

ശ്രീജ.എസ്

ബാഴ്സലോണ പിറകോട്ട് പോവുമ്പോഴും ലയണല്‍ മെസ്സി റെക്കോര്‍ഡുകള്‍ ഇട്ട് മുന്നോട്ട് പോവുകയാണ്. ഇന്നലെ അലാവസിനെതിരെ ഗോള്‍ നേടിക്കൊണ്ട് മെസ്സി തന്റെ പിചിചി അവാര്‍ഡ് ഉറപ്പിച്ചു. ലാലിഗയില്‍ ഒരോ സീസണിലെയും ടോപ്പ് സ്കോറര്‍ക്ക് കിട്ടുന്ന പുരസ്കാരമാണ്. പിചിചി അവാര്‍ഡ്. ഈ സീസണില്‍ കൂടെ പിചിചി അവാര്‍ഡ് സ്വന്തമാക്കിയതോടെ ഏറ്റവും കൂടുതല്‍ തവണം പിചിചി അവാര്‍ഡ് നേടുന്ന താരമായി മെസ്സി മാറി.

മെസ്സിയുടെ ഏഴാം പിചിചി അവാര്‍ഡായിരുന്നു ഇത്. സാറയുടെ ആറ് പിചിചി അവാര്‍ഡ് എന്ന റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. മെസ്സിയുടെ തുടര്‍ച്ചയായ നാലാം പിചിചി അവാര്‍ഡുമാണിത്. ഇതോടെ തുടര്‍ച്ചയായി ലാലിഗ ടോപ് സ്കോറര്‍ ആകുന്നതില്‍ ഹ്യൂഗോ സാഞ്ചേസിന്റെ റെക്കോര്‍ഡിനൊപ്പവും മെസ്സി എത്തി.

1984 മുത 88 വരെ ഹ്യൂഗോ സാഞ്ചേസ് ലാലിഗയില്‍ തുടര്‍ച്ചയായി ടോപ്പ് സ്കോറര്‍ ആയിരുന്നു
ബെന്‍സീമയെ മറികടന്നാണ് മെസ്സി ഈ സീസണില്‍ പിചിചി സ്വന്തമാക്കിയത്. 21 ഗോളുകളായിരുന്നു ബെന്‍സീമയ്ക്ക് ഉണ്ടായിരുന്നത്. ഇന്നലത്തെ ഇരട്ട ഗോളുകള്‍ ഉള്‍പ്പെടെ 25 ഗോളുകളായാണ് മെസ്സി സീസണ്‍അവസാനിപ്പിച്ചത്. ഇതിഹാസം താരം റാഫേല്‍ പിചിചിയുടെ പേരിലാണ്.

Related Articles

Back to top button