InternationalLatest

പ്രതിദിനം 30 കാന്‍ പെപ്സി 20 വര്‍ഷം തുടര്‍ച്ചയായി കുടിച്ചയാള്‍….

“Manju”

ന്യൂയോര്‍ക്ക് : ലോകത്തിന്റെ ഏത് കോണിലെത്തിയാലും പെപ്സിയ്ക്ക് ആരാധകരേറെയാണ്. പക്ഷേ, പെപ്സിയ്ക്ക് അടിമയായവരെ പറ്റി കേട്ടിട്ടുണ്ടോ ?നോര്‍ത്ത് വെയില്‍സിലെ ബാങ്കോര്‍ സ്വദേശിയായ 41കാരന്‍ ആന്‍ഡി ക്യൂറി ഈ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു.

ആന്‍ഡിയുടെ പെപ്സി പ്രേമം കേട്ടാല്‍ നമ്മള്‍ ശരിക്കും കണ്ണുതള്ളിപ്പോകും. രാവിലെ ഉണരുമ്ബോള്‍ മുതല്‍ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുന്നേ വരെ കുടിക്കുന്നത് പെപ്സിയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി പെപ്സി കുടിക്കാത്ത ഒരു ദിവസം പോലും ആന്‍ഡിയുടെ ജീവിതത്തിലുണ്ടായിട്ടില്ലത്രെ.
ദിവസവും 30 കാന്‍ വരെ പെപ്സി കുടിച്ചുതീര്‍ക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഇതൊന്നുമല്ല, പെപ്സിയ്ക്കായി പ്രതിവര്‍ഷം 7,000 പൗണ്ട് ( 6.7 ലക്ഷം രൂപ ) ആണ് ആന്‍ഡി ചെലവഴിച്ചത് തന്നെ. !
ഇതുവരെ ഏകദേശം 2,19,000ത്തോളം കാന്‍ പെപ്സികള്‍ ആന്‍ഡി കുടിച്ച്‌ തീര്‍ത്തിരിക്കാമെന്നാണ് കണക്ക്. തണുത്ത പെപ്സിയാണ് ആന്‍ഡിയ്ക്ക് ഇഷ്ടം. അതിന് മുകളില്‍ മറ്റൊരു ഭക്ഷണത്തിനും ആന്‍ഡി സ്ഥാനം കൊടുത്തിരുന്നില്ല. താന്‍ രാത്രിയില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ ഉറങ്ങാതിരിക്കാന്‍ പെപ്സി അനിവാര്യമായിരുന്നതായും ആന്‍ഡി പറയുന്നു.
ആന്‍ഡിയുടെ അനിയന്ത്രിതമായ പെപ്സികുടി ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തിവയ്ക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
120 കിലോ വരെ ഭാരം കൂടിയ ആന്‍ഡിയെ തേടി പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ തേടിയെത്തി. ഇതോടെ പെപ്സിയ്ക്ക് പകരം സാധാരണ കുടിവെള്ളം കുടിക്കാന്‍ തുടങ്ങിയെന്നും പെപ്സിയെ ഒഴിവാക്കാന്‍ കഴിയുന്നതായും ആന്‍ഡി പറയുന്നു. മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ആന്‍ഡി പെപ്സി കുടിക്കുന്നത് നിറുത്താന്‍ മനസിനെ പാകമാക്കിയത്.

Related Articles

Back to top button