IndiaLatest

നാലു സംസ്ഥാനങ്ങളിൽ ബിജെപിക്കു പുതിയ അധ്യക്ഷന്മാർ

“Manju”

ന്യൂഡൽഹി; നാലു സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രസിഡന്റുമാർ. കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി തെലങ്കാനയിലും, മുൻ കേന്ദ്രമന്ത്രി ഡി. പുരേന്ദേശ്വരി ആന്ധ്രാപ്രദേശിലും ബിജെപി അധ്യക്ഷന്മാരാകും.

മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝക്കറിനെ പഞ്ചാബ് ബിജെപി പ്രസിഡന്റാകും. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡിയെ ജാർഖണ്ഡ് ബിജെപി പ്രസിഡന്റായും തിരഞ്ഞെടുത്തു. മുൻ ബിആർഎസ് നേതാവ് ഈറ്റാല രാജേന്ദർ തെലങ്കാന ബിജെപി തിരഞ്ഞെടുപ്പു സമിതി പ്രസിഡന്റാവും. മുൻ കോൺഗ്രസ് നേതാവും ആന്ധ്രമുഖ്യമന്ത്രിയുമായിരുന്ന കിരൺ കുമാർ റെഡ്ഡി ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടും.

Related Articles

Back to top button