Uncategorized

പൊണ്ണത്തടി ചര്‍ച്ചയാകുമ്പോള്‍

“Manju”

ഈ തടി കുറയ്ക്കണം കേട്ടോ.. തടിയാണ് പ്രശ്നം.  ഇതുംകൊണ്ടൊന്നും ചെയ്യാന്‍ വയ്യ.  എന്നിങ്ങനെ പൊണ്ണത്തടികൊണ്ടുള്ള പരാതിയും, ഉപദേശങ്ങളും പരിഭവങ്ങളുമൊക്കെ നിരവധിയാണ്.  തടികുറയ്ക്കുവാന്‍ പല പരസ്യത്തിലും ചെന്ന് പെട്ട് കുഴപ്പത്തിലാകുന്നവരും കുറവല്ല.  തടിയില്ലെങ്കിലും കുഴപ്പമാണ്.  പരാതിപ്പെടാത്തവര്‍ അതിനുമില്ല.  എന്നിരുന്നാലും പൊണ്ണത്തടി അഥവാ അമിതവണ്ണം എന്ന ആരോഗ്യപ്രശ്നം മൂലം ബുദ്ധിമുട്ടുന്ന നിലവധിയാളുകള്‍ നമുക്കു ചുറ്റിലുമുണ്ട്. ലോകമെമ്പാടും, ഏകദേശം 800 ദശലക്ഷം ആളുകള്‍ ഈ ബുദ്ധിമുട്ടുമായി ജീവിക്കുന്നു എന്നാണ് കണക്ക്. അതേസമയം ദശലക്ഷക്കണക്കിന് ആളുകളെ ഇതിനിയും ബാധിക്കാനിരിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രശ്നത്തിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ ചികിത്സ നടത്തി ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും ആളുകളെ സഹായിക്കുന്നതിനുമായി എല്ലാ വര്‍ഷവും മാര്‍ച്ച്‌ 4 ന് ലോക പൊണ്ണത്തടി ദിനമായി ആചരിച്ചുവരുന്നു.

ആഗോളതലത്തിലെ പ്രവണതകള്‍ നിരീക്ഷിക്കുന്നത് ഉള്‍പ്പെടെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അമിതവണ്ണത്തിനെതിരെ പോരാടുകയാണ്. ഭക്ഷണവും ജീവിതശൈലിയും അമിതവണ്ണത്തിലേക്ക് നയിക്കുന്ന രണ്ട് കാര്യങ്ങളാണ്. നമ്മുടെ വേഗമേറിയ ജീവിതശൈലിയ്ക്കിടയില്‍ നമ്മള്‍ എന്താണ് കഴിക്കുന്നതെന്ന് നിരന്തരം നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
അമിതവണ്ണത്തിന് കാരണമാകുന്നതും ഒഴിവാക്കേണ്ടതുമായ പ്രധാന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം ;

വറുത്ത ആഹാരം : വറുത്ത ഭക്ഷണങ്ങളായ ഫ്രൈസ്, ചിപ്‌സ്, പക്കോഡകള്‍ എന്നിവയില്‍ കലോറി കൂടുതലുള്ളതിനാല്‍ ഒറ്റയിരിപ്പില്‍ ധാരാളം കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച്‌ ഫ്രെഞ്ച് ഫ്രൈകളും ചിപ്‌സും. പെട്ടെന്ന് തന്നെ ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകുന്ന രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇവ. വാണിജ്യവശ്യങ്ങള്‍ക്കായി വറുക്കുന്ന ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ എണ്ണകള്‍ അടങ്ങിയിട്ടുണ്ടാകാം. അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. കൂടാതെ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളും ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് മൂലം ഉണ്ടാകുന്നു.

ടെട്രാ പാക്ക് പാനീയങ്ങള്‍ : ടെട്രാ പായ്ക്കുകളില്‍ വരുന്നതെല്ലാം അനാരോഗ്യകരമാണ്, ഒരുപക്ഷെ ഭൂമിയിലെ ഏറ്റവും അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി ഇവയെ കണക്കാക്കുന്നു. അമിതവണ്ണമുള്ളവരും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും പഞ്ചസാര ചേര്‍ത്ത പാനീയങ്ങളും രുചിയുള്ള സോഡകളും നിര്‍ബന്ധമായും ഒഴിവാക്കണം. ഈ പാനീയങ്ങള്‍ അമിതമായി കഴിക്കുമ്ബോള്‍ ശരീരഭാരം വര്‍ദ്ധിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യും.

ബ്രെഡ് : ബ്രെഡ്, പ്രത്യേകിച്ച്‌ വൈറ്റ് ബ്രെഡ് വളരെയധികം ശുദ്ധീകരിക്കപ്പെട്ടതും ധാരാളം പഞ്ചസാര ചേര്‍ത്തതുമാണ്. വൈറ്റ് ബ്രെഡില്‍ ഗ്ലൈസെമിക് അടങ്ങിയിട്ടുണ്ട്, അത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. വിപണിയില്‍ ഇപ്പോള്‍ ബ്രെഡിന് നിരവധി ബദലുകള്‍ ലഭ്യമാണ്. എല്ലാ ഗോതമ്ബ് മാവ് ബ്രെഡിലും ഗ്ലൂറ്റന്‍ അടങ്ങിയിട്ടുണ്ട്, അത് ഒഴിവാക്കണം. കോണ്‍ ബ്രെഡ് അല്ലെങ്കില്‍ ബദാം ഫ്ലോര്‍ ബ്രെഡ് തിരഞ്ഞെടുക്കാവുന്നതാണ്.

മിഠായി : ഒരു ചെറിയ പാക്കറ്റില്‍ പഞ്ചസാരയും എണ്ണകളും ശുദ്ധീകരിച്ച മാവും ചേര്‍ത്ത് പായ്ക്ക് ചെയ്ത് വരുന്ന കാന്‍ഡി ബാറുകളും അനാരോഗ്യകരമാണ്. ഈ ബാറുകളില്‍ ഉയര്‍ന്ന കലോറി ഉണ്ടാകും, മാത്രമല്ല പോഷകങ്ങളുടെ അളവ് തീരെ കുറവുമാണ്. ഒരു ശരാശരി വലിപ്പമുള്ള ബാറില്‍ 200 മുതല്‍ 300 വരെ കലോറി അടങ്ങിയിരിക്കുന്നു, അതേസമയം വലിയവയില്‍ അതില്‍ കൂടുതല്‍ കലോറി അടങ്ങിയിട്ടുണ്ട്. ഒരു കാന്‍ഡി ബാറിനു പകരം ഒരാള്‍ക്ക് ഒരു പഴം അല്ലെങ്കില്‍ ഒരു പിടി പരിപ്പ് തിരഞ്ഞെടുക്കാവുന്നതാണ്.

പേസ്ട്രികളും കുക്കികളും : പേസ്ട്രികള്‍, കുക്കികള്‍, കേക്കുകള്‍ എന്നിവ ഒഴിവാക്കേണ്ട മറ്റ് ഭക്ഷണ വസ്തുക്കളാണ്, കാരണം അവയില്‍ പഞ്ചസാര, ശുദ്ധീകരിച്ച മാവ് തുടങ്ങിയ അനാരോഗ്യകരമായ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ട്രാന്‍സ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്, അവ ഹാനികരവും നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയുമാണ്.

Related Articles

Back to top button