അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറി. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിന് ഇതോടെ വിരാമം. താലിബാനെ ലോകത്തുനിന്ന് ഇല്ലാതെയാക്കാനെന്നു പറഞ്ഞ് അഫ്ഗാനിലെത്തിയ അമേരിക്ക അവരെത്തന്നെ ഭരണമേല്‍പ്പിച്ചാണ് ഇരുപത് വര്‍ഷത്തിനു ശേഷം മടങ്ങുന്നത്.
അമേരിക്കന്‍ വ്യോമസേനയുടെ സി-17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശീക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29 പറന്നുയറന്നതോടെ അമേരിക്കന്‍ പിന്മാറ്റം പൂര്‍ണമായി. അഫ്ഗാനില്‍നിന്നും അമേരിക്ക പിന്മാറിയതോടെ താലിബാന് ഭീകരര്‍ ആഹ്ലാദ പ്രകടനം നടത്തി. ആകാശത്തേക്ക് നിറയൊഴിച്ചാണ് ഭീകരര്‍ സന്തോഷം പ്രകടിപ്പിച്ചത്. അതേസമയം ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.