IndiaKannurKeralaLatestMalappuram

വിവാഹസ്വപ്​നങ്ങള്‍ ബാക്കിയാക്കി റിയാസ് യാത്രയായി വീട്ടിലെത്തിയത്​ ചേതനയറ്റ ശരീരം

“Manju”

സിന്ധുമോള്‍ ആര്‍

ചെ​ര്‍​പ്പു​ള​ശ്ശേ​രി/​ഷൊ​ര്‍​ണൂ​ര്‍: ജൂ​ലൈ​യി​ല്‍ ന​ട​ക്കാ​നി​രു​ന്ന വി​വാ​ഹ​ത്തി​ന് ജൂ​ണി​ല്‍ നാ​ട്ടി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു നെ​ല്ലാ​യ മോ​ളൂ​ര്‍ വ​ട്ട​പ്പ​റമ്പി​ല്‍ നാ​സ​റു​ദ്ദീെന്‍റ (മാ​നു​ട്ടി) മ​ക​ന്‍ മു​ഹ​മ്മ​ദ് റി​യാ​സ്. ര​ണ്ട് വ​ര്‍​ഷം മു​മ്പാണ്​ ബി.​കോം ബി​രു​ദ​ധാ​രി​യാ​യ റി​യാ​സ് ജോ​ലി തേ​ടി വി​സി​റ്റി​ങ്​ വി​സ​യി​ല്‍ യു.​എ.​ഇ​യി​ലു​ള്ള ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ്​ നി​സാ​മിന്റെ അ​ടു​ത്തേ​ക്ക് പോ​യ​ത്. വൈ​കാ​തെ ത​ന്നെ ഇ​ന്റീ​രി​യ​ര്‍ ഡി​സൈ​ന​റാ​യി ജോ​ലി ശ​രി​യാ​യി. ആ​റ് മാ​സം ക​ഴി​ഞ്ഞ് വി​സി​റ്റി​ങ്​ വി​സ​യി​ല്‍ നി​ന്ന്​ ജോ​ലി ചെ​യ്യാ​നു​ള്ള വി​സ​യി​ലേ​ക്ക് മാ​റു​ന്ന​തി​നി​ട​യു​ള്ള ര​ണ്ടാ​ഴ്​​ച​ക്കാ​ല​ത്തേ​ക്ക്​ റി​യാ​സ് നാ​ട്ടി​ലെ​ത്തി.

ഈ ​ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യു​മാ​യി വീ​ട്ടു​കാ​ര്‍ വി​വാ​ഹ​വും നി​ശ്ച​യി​ച്ചു. തു​ട​ര്‍​ന്ന്​ ദു​ബൈ​യി​ലേ​ക്ക് തി​രി​ച്ചു പോ​യ റി​യാ​സ്, ക​ഴി​ഞ്ഞ ജൂ​ണി​ല്‍ നാ​ട്ടി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ് മൂ​ലം വി​മാ​ന​സ​ര്‍​വീ​സ്​ നി​ശ്​​ച​ല​മാ​യി. വി​വാ​ഹം കൂ​ടു​ത​ല്‍ നീ​ട്ടി​വെ​ക്കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണ് ജ്യേ​ഷ്​​ഠ​ന്‍ നി​സാ​മി​നും അ​യ​ല്‍​വാ​സി ചോ​ല​ക്കു​ന്ന​ത്ത് മു​സ്ത​ഫ​ക്കു​മൊ​പ്പം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. ഇ​വ​ര്‍ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​. മ​ണ​വാ​ള​ന്റെ വേ​ഷ​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട വീ​ടി​ന്റെ ഉ​മ്മ​റ​ത്തേ​ക്ക് റി​യാ​സി​ന്റെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​ണ് വ​ന്ന​ത്. കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന മു​ഹ​മ്മ​ദ്​ റി​യാ​സ് 2017-18ല്‍ ​ചെ​ര്‍​പ്പു​ള​ശ്ശേ​രി ഐ​ഡി​യ​ല്‍ കോ​ള​ജ് യൂ​നി​യ​ന്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു. മാ​താ​വ്​: സു​മ​യ്യ. മ​റ്റ്​ സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ്​ നി​യാ​സ്, നൈ​ന ഫെ​ബി​ന്‍.

ഖ​ബ​റ​ട​ക്കം ശ​നി​യാ​ഴ്ച വൈ​കി​ട്ട് മോ​ളൂ​ര്‍ ജു​മ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ന്നു. ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ മോ​ളൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ക​ണ്ട്​ വീ​ടും നാ​ടും വി​തു​മ്പി. വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ പി.​കെ. ശ​ശി, ഷാ​ഫി പ​റ​മ്പില്‍‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ പി. ​വ​ത്സ​ല, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചു.

Related Articles

Back to top button