Latest

അമ്മയുടെയും മകന്റെയും കളവില്‍ അത്ഭുപ്പെട്ട് പോലീസ്

“Manju”

പാറശാല: സ്ത്രീകളെ ആക്രമിച്ച്‌ മകന്‍ മാലകവരും. അമ്മ അത് വില്‍ക്കും. കൊറ്റാമം ഷഹാന മന്‍സിലില്‍ റംഷാദ് (20), മാതാവ് റഹ്മത്ത് (49) എന്നിവരാണ് കഴിഞ്ഞദിവസം പാറശാല പൊലീസിന്റെ പിടിയിലായത്.സ്ത്രീകളെ ക്രൂരമായി ആക്രമിച്ചാണ് റംഷാദ് മാലയും മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നത്. മോഷ്ടിക്കുന്ന കാറും ബൈക്കും ഉപയോഗിച്ചാണ് മാല പൊട്ടിക്കാന്‍ എത്തുന്നത്. അന്നത്തെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കും.അതായിരുന്നു രീതി. മോഷണമുതലുകള്‍ പലയിടങ്ങിലായി വിറ്റിരുന്നത് റഹ്മത്ത് ആയിരുന്നു. വെള്ളനാട്ട് നടന്ന് പോകുകയായിരുന്ന യുവതിയുടെ മൊബൈല്‍ തട്ടിയെടുത്ത സംഭവം, വിളപ്പില്‍ശാലയില്‍ റോഡില്‍വച്ച്‌ രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച ശേഷം കാറില്‍ കടന്നത്, മോഷണത്തിനായി ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച ശേഷം പിരായുംമൂട്ടില്‍ നിന്നു മറ്റൊരു ബൈക്ക് തട്ടിയെടുത്ത് കടന്ന സംഭവം, ഉദിയന്‍കുളങ്ങരയില്‍ ബൈക്ക് റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം മറ്റൊരു ബൈക്കുമായി കടന്നത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് റംഷാദ്. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച്‌ എക്സൈസിന് വിവരം നല്‍കിയെന്ന സംശയത്തില്‍ പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട് ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

Related Articles

Back to top button