KeralaLatest

അജ്ഞാത വാഹനം ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

“Manju”

സ്‌കൂട്ടര്‍ യാത്രക്കാരിയെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, ദാരുണാന്ത്യം;  വാഹനം നിര്‍ത്താതെ പോയി | paravur accident| eranakulam| accident death|  suvarna accident| latest ...

കരുമാല്ലൂര്‍(എറണാകുളം): ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന ആശുപത്രി ജീവനക്കാരിയെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. യുവതി ദാരുണമായി മരിച്ചു. പറവൂര്‍ പെരുവാരം പുന്നക്കാട്ടില്‍ വീട്ടില്‍ സിന്റോയുടെ ഭാര്യ സുവര്‍ണ (32) യാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 7.30-ന് ആലുവ പറവൂര്‍ റോഡില്‍ മാളികംപീടികയ്ക്ക് സമീപമായിരുന്നു അപകടം. ആലുവ രാജഗിരി ആശുപത്രിയിലെ ജീവനക്കാരിയാണ് സുവര്‍ണ. എതിരെവന്ന അജ്ഞാതവാഹനം ഇടിച്ച്‌ തെറിപ്പിച്ചതായിരിക്കുമെന്നാണ് നിഗമനം. ഇടിച്ചെന്നു കരുതുന്ന വാഹനം നിര്‍ത്താതെ പോയി.
ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ സുവര്‍ണയെ ഉടന്‍തന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. മകള്‍: രണ്ടുവയസുകാരി ദിയ.

Related Articles

Back to top button