IndiaKeralaLatest

മാസ്‌ക് ധരിക്കാത്തതിന് ആന്ധ്രയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കൊല്ലപ്പെട്ടു;

“Manju”

സിന്ധുമോള്‍ ആര്‍

ഹൈദരാബാദ്: മാസ്‌കും ഹെല്‍മറ്റുമില്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ ആന്ധ്രാപ്രദേശില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു. പ്രകാശം ജില്ലയിലെ ചിരാലയിലാണ് സംഭവം. വൈ.കിരണ്‍ കുമാര്‍ ആണ് ചൊവ്വാഴ്ച മരിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കേ തലയ്ക്ക് പരിക്കേറ്റ് ഗുണ്ടൂറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കിരണ്‍. കസ്റ്റഡി മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ കിരണിനെ പോലീസ് അടിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി കിരണ്‍ കുമാര്‍ പോലീസ് ജീപ്പില്‍ നിന്ന് ചാടിയതാണ് തലയ്ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. കിരണിനെ എസ്.ഐ മര്‍ദ്ദിച്ചുവെന്ന് ആരോപണം പോലീസ് നിഷേധിച്ചു.

കിരണിന്റെ കുടുംബത്തിന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം, ഈ മാസം 18ന് സുഹൃത്തായ ഷിനി അബ്രാഹം എന്നയാള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച കിരണ്‍, മകാണ്‍സ്റ്റബിള്‍ രാമി റെഡ്ഡിയുമായികൊത്തപേട്ട ചെക്ക് പോസ്‌റ്റില്‍‍ വഴക്കിട്ടിരുന്നു. മദ്യലഹരിയിലായിരുന്ന കിരണും ഷിനിയും കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് എത്തിയ എസ്.ഐ വിജയ് കുമാര്‍ ഇരുവരേയും കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. മദ്യപിച്ചത് തെളിയിക്കാനായി ഇരുവരേയും പരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെയാണ് കിരണ്‍ ജീപ്പില്‍ നിന്ന് ചാടിയതെന്നും പ്രകാശം എസ്.പി സിദ്ധാര്‍ത്ഥ് കൗശല്‍ പറയുന്നു.

കിരണിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗുണ്ടൂര്‍ റേഞ്ച് ഐ.ജി ജെ.പ്രഭാകര്‍ റാവു പ്രത്യേക സംഘത്തെ നിയമിച്ചു. എ.എസ്.പി ഗംഗാധറിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം.

Related Articles

Back to top button