KeralaLatestThiruvananthapuram

സംസ്ഥാനത്ത് പ്രളയ സാഹചര്യമില്ല: കേന്ദ്ര ജല കമ്മിഷന്‍

“Manju”

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ സാഹചര്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ജല കമ്മിഷന്‍. നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. മഴ കുറഞ്ഞതിനാല്‍ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ലെന്നും ജല കമ്മിഷന്‍ പ്രളയ വിഭാഗം ഉദ്യോഗസ്ഥ ഡോ. സിനി പറഞ്ഞു.

ഇടുക്കി ഡാം ഉള്‍പ്പെടെ കേരളത്തിലെ വലിയ രണ്ട് ഡാമുകളിലെ ജല നിരപ്പാണ് കേന്ദ്ര ജല കമ്മിഷന്‍ പരിശോധിക്കുന്നത്. അപകട നിലയ്ക്ക് മുകളില്‍ എത്തിയാല്‍ മാത്രമാണ് ഈ ഡാമുകള്‍ തുറന്നുവിടുക. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജല കമ്മിഷന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കോ ട്ടയം, തിരുവനന്തപുരം ജില്ലകളിലെ നദികളിലായിരുന്നു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യമുണ്ടായിരുന്നത്. എന്നാല്‍ രണ്ട് ജില്ലകളിലേയും നദികളിലെ ജലനിരപ്പ് ഇന്ന് താഴ്ന്നു. പത്തനംതിട്ട ജില്ലയിലെ മണിമലയാര്‍, അച്ചന്‍കോവില്‍ എന്നീ നദികളിലാണ് ജനനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ നില്‍ക്കുന്നത്. ഇത് കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ട്.

Related Articles

Back to top button