IndiaLatest

2021 മുതല്‍ നിരോധിച്ചത് 110 യൂട്യൂബ് വാര്‍ത്താ ചാനലുകള്‍

“Manju”

ന്യൂഡല്‍ഹി: 2021 ഡിസംബര്‍ മുതല്‍ 110 യൂട്യൂബ് വാര്‍ത്താ ചാനലുകളും 248 യുആര്‍എല്ലുകളും ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക വിവരങ്ങളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍എസ്‌ആര്‍ബി) മാധ്യമപ്രവര്‍ത്തകര്‍/മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം ഡാറ്റ പരിപാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെബ്പേജുകള്‍, വെബ്‌സൈറ്റുകള്‍, പോസ്റ്റുകള്‍/അക്കൗണ്ടുകള്‍, പോഡ്സ്റ്റുകള്‍, ലിങ്കുകള്‍ ആപ്പുകള്‍ എന്നിവയും തടയാന്‍ സാധിച്ചതായി അദ്ദേഹം കൂട്ടുിച്ചേര്‍ത്തു. കൂടാതെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് 1,160-ലധികം വ്യാജ വാര്‍ത്തകള്‍ കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button