IndiaKeralaLatest

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ മുതല്‍

“Manju”

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ മാര്‍ച്ചിൽ; ജനുവരി മുതൽ ക്ലാസ്  ആരംഭിക്കും | Madhyamam
തിരുവനന്തപുരം: 2020-21 അദ്ധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. 5-ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണയം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ധേശം. മൂല്യനിര്‍ണയം നടത്തി 10-ന് പരീക്ഷ പേപ്പര്‍ കുട്ടികള്‍ക്കു നല്‍കും.
ഈ മാസം 17-നാണ് പൊതു പരീക്ഷകള്‍ ആരംഭിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയും എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്കു ശേഷവുമാണ് പരീക്ഷ നടത്തുക. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടികളും അദ്ധ്യാപകരും കര്‍ശന ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Related Articles

Back to top button