IndiaLatest

രാജ്യത്തെ രണ്ടാമത്തെ ആഡംബര മറീന മുംബൈയില്‍ ഒരുങ്ങുന്നു

“Manju”

മുംബൈ : രാജ്യത്തെ രണ്ടാമത്തെ ആഡംബര മറീന മുംബൈ നഗരത്തില്‍ ഒരുങ്ങുന്നു. മുംബൈയിലെ പ്രിന്‍സസ് ഡോക്കിലാണ് മറീനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 575 കോടി രൂപ ചിലവ് വരുന്നതാണ് പദ്ധതി.
രാജ്യത്തെ തന്നെ ഏറ്റവും സുപ്രധാനമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മുംബൈയെ മാറ്റാന്‍ മറീനയുടെ ആവിര്‍ഭാവത്തോടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ വികസനത്തിനും മറീന മുതല്‍ക്കൂട്ടാകും. 10 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മറീനയില്‍ നൂറോളം വിനോദ കപ്പലുകളെ വഹിക്കാനുള്ള ശേഷിയുണ്ടാകും. കൂടാതെ, ക്ലബ്ബ് ഹൗസ്, റസ്റ്റോറന്റ് , നീന്തല്‍ക്കുളം തുടങ്ങി നിരവധി സൗകര്യങ്ങളും അടങ്ങിയതായിരിക്കും ആഡംബര മറീനയെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുംബൈ നഗരത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുകയെന്നതാണ് മറീനയുടെ നിര്‍മാണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2025-ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കണക്കുക്കൂട്ടല്‍. മറീന പദ്ധതി വന്‍ വിജയമാകുന്നതോടെ മുംബൈ നഗരത്തിന്റെ നാഴികക്കല്ലായ പദ്ധതി കൂടിയായിരിക്കുമിത്. ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെയും വ്യവസായ പ്രമുഖരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിന് പദ്ധതി സഹായകമാകുമെന്നുമാണ് പ്രതീക്ഷ.

Related Articles

Back to top button