InternationalLatest

കോവിഡ്​ രോഗം പകരുന്നതിന് ആറടി അകലം മതിയാകില്ല ; ഡിസീസ്​ കണ്‍ട്രോള്‍ ആന്‍ഡ്​ പ്രിവന്‍ഷന്‍

“Manju”

ന്യൂയോര്‍ക്ക്​: കോവിഡ്​ രോഗം പകരുന്നത്​ തടയാനായി ആറടി അകലം പാലിക്കാനാണ്​ നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നത്​. എന്നാല്‍ അടച്ചിട്ട സ്​ഥലത്ത്​ കോവിഡ്​ രോഗിയില്‍ നിന്നും വായുവിലൂടെ രോഗം പടരാതിരിക്കാന്‍ ആറടി അകലം മതിയാകില്ലെന്നാണ്​ യു.എസ്​ സെന്‍റര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോള്‍ ആന്‍ഡ്​ പ്രിവന്‍ഷന്‍ പറയുന്നത്​. വിവിധ സ്​ഥലങ്ങളില്‍ മാര്‍ക്കറ്റുകളും സ്​കൂളുകളും പൂര്‍ണതോതില്‍ തുറക്കാനിരിക്കുന്ന വേളയില്‍ ഈ നിരീക്ഷണം​ പുതിയ വെല്ലുവിളിയാണ്​. വായുവിലുണ്ടാകുന്ന ചെറിയ കണികകള്‍ വഴി രോഗം ആളുകളിലേക്ക്​ പടരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ മുമ്ബ്​ നാം സുരക്ഷിതമാണെന്ന്​ നിശ്ചയിച്ച അകലം മതിയാകില്ലെന്നാണ്​ തിങ്കളാഴ്​ച സി.ഡി.സി അവരുടെ വെബ്​സൈറ്റില്‍ പ്രസിദ്ധീകരിച്ചത്​. മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ്​ വഴി രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ്​ ഏജന്‍സി മുന്നറിയിപ്പ്​ നല്‍കുന്നത്​.

വൈറസ്​ വായുവിലൂടെ പകരുമെന്നത്​ സംബന്ധിച്ച്‌​ ആദ്യം റിപോര്‍ട്ട്​ നല്‍കുകയും പിന്നീട്​ പിന്‍വലിക്കുകയും ചെയ്​ത്​ ഒരാഴ്​ച പിന്നിടുന്നതിന്​ മുമ്ബാണ്​ സി.ഡി.സിയുടെ പുതിയ റി​പ്പോര്‍ട്ട്​. സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ വൈറസ്​ നിലനില്‍ക്കുമെന്നും ഇവ രണ്ട്​ മീറ്റര്‍ അകലത്തിലേക്ക്​ സഞ്ചരിക്കാനും സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലാണ്​ ആശങ്കക്ക്​ ഇടയാക്കുന്നത്​. നിലവില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി ആറടി അല്ലെങ്കില്‍ 1.8 മീറ്റര്‍ അകലം പാലിച്ചാണ്​ ഓഫിസുകളും റെസ്​റ്ററന്‍റുകളും കടകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്​. അടുത്ത്​ ഇടപഴകു​േമ്ബാള്‍ ഉണ്ടാകുന്ന ​​േരാഗവ്യാപനമാണ്​ കൂടുതലെന്നും അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്​. അധികം നേരം അടുത്തിടപഴകുന്നവര്‍ക്കാണ്​ വായുവിലൂടെ രോഗം പടരാന്‍ കൂടുതല്‍ സാധ്യത.

ഇക്കഴിഞ്ഞ ജൂലൈയില്‍ ലോകാരോഗ്യ സംഘടനയും മഹാമാരിക്ക്​ കാരണമായ കോറോണ വൈറസ്​ വായുവിലൂടെ പകരുമെന്ന്​ അംഗീകരിച്ചിരുന്നു. വൈറസ് ബാധിതനായ ഒരാള്‍ ചുമക്കുമ്ബോഴോ തുമ്മുമ്ബോഴോ സംസാരിക്കുമ്ബോഴോ പുറത്തുവരുന്ന സ്രവകണങ്ങളിലൂടെയാണ്​ രോഗം പ്രധാനമായും പടരുന്നതെന്നായിരുന്നു മുമ്ബ്​ വിലയിരുത്തിയിരുന്നത്​.

Related Articles

Back to top button