KeralaLatestMalappuram

കൊവിഡ് ഭീതി ഒഴിയാതെ പട്ടാമ്പി:നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം ഇപ്പോൾ പോസിറ്റീവ്

“Manju”

പട്ടാമ്പി മത്സ്യ മാർക്കറ്റിൽ രണ്ടാം ഘട്ട ആന്റിജൻ പരിശോധന തുടങ്ങി.269 പേരെ പരിശോധിച്ചപ്പോൾ 20 പേരുടെ ഫലം പോസിറ്റീവായി.
നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം ഇപ്പോൾ പോസിറ്റീവായി. ആദ്യ ഘട്ടത്തിൽ 168 പേരാണ് പട്ടാമ്പി ക്ലസ്റ്ററിൽ പോസിറ്റീവായത്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ 15 പേർക്കാണ് പോസിറ്റീവായത്. ഞായറാഴ്ച മണ്ണെങ്ങോട് സ്‌കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 175 പേരിൽ എട്ട് പോരുടെ ഫലം പോസിറ്റീവായിരുന്നു.

നേരത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രോഗ ലക്ഷണങ്ങളുള്ളവർ, വളണ്ടിയേഴ്‌സ്, ജനപ്രതിനിധികൾ എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

അതോടൊപ്പം നേരത്തെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരും ക്യാമ്പിൽ പങ്കെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം

Related Articles

Back to top button