IndiaLatest

ഫ്‌ലൂബോട്ട് മാല്‍വെയറുകള്‍ ഭീഷണിയായിയാകുമ്പോൾ

“Manju”

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഭീഷണിയായി വീണ്ടും ഫ്‌ലൂബോട്ട് മാല്‍വെയറുകള്‍. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്റ് മൈക്രോയാണ് ഇത് സംബന്ധിച്ച്‌ ആദ്യം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇതിന് പിന്നാലെ ന്യൂസിലാന്റിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസിലാന്റ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്‌ലൂബോട്ടില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത പാലിക്കാന്‍ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം എസ്‌എംഎസ് രൂപത്തിലാണ് ഈ മാല്‍വെയര്‍ ഫോണില്‍ എത്തുക. ടെലികോം ഓപ്പറേറ്റര്‍ അയക്കുന്ന പോലുള്ള സന്ദേശമായിരിക്കും വരുന്നത്. നിങ്ങള്‍ക്ക് മറ്റൊരു ഉപയോക്താവ് അയക്കുന്ന വോയിസ് മെയിലുകള്‍ കേള്‍ക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കാം എന്നതായിരിക്കും ഈ എസ്‌എംഎസിന്റെ സാരം. എന്നാല്‍ ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണ്‍ ഫ്‌ലൂബോട്ട് മാല്‍വെയറിന്റെ പിടിയിലാകുകയും ചെയ്യും.
ഫോണിലെ സാമ്ബത്തിക ഇടപാട് ലോഗിനുകള്‍, പാസ്വേര്‍ഡുകള്‍, സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ എന്നിവ വിദൂരതയിലെ മറ്റൊരിടത്തുനിന്നും മനസിലാക്കാന്‍ ഫ്‌ലൂബോട്ട് മാല്‍വെയര്‍ ഉപയോഗിച്ച്‌ സാധിക്കും. എന്നാല്‍ ഇത്തരം ഒരു മാല്‍വെയര്‍ സാന്നിധ്യം ഒരിക്കലും ഫോണ്‍ ഉപയോഗിക്കുന്നയാള്‍ അറിയുകയും ചെയ്യില്ല എന്നതാണ് മറ്റൊരു വസ്തുത.

ഫോണിലെ സാമ്പത്തിക ഇടപാട് ലോഗിനുകള്‍, പാസ്വേര്‍ഡുകള്‍, സന്ദേശങ്ങളുടെ ഉള്ളടക്കങ്ങള്‍ എന്നിവ വിദൂരതയിലെ മറ്റൊരിടത്തുനിന്നും മനസിലാക്കാന്‍ ഫ്‌ലൂബോട്ട് മാല്‍വെയര്‍ ഉപയോഗിച്ച്‌ സാധിക്കും.  ആയതിനാൽ ഇത്തരം സന്ദേശങ്ങൾ അക്സപ്റ്റ്ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

Related Articles

Back to top button