KeralaLatest

ബാഗേജ് പരിശോധനയ്ക്ക് ഇനി ‘ജര്‍മന്‍ സിസ്റ്റം’

“Manju”

ശ്രീജ.എസ്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന ഇനി ‘ജര്‍മന്‍ സിസ്റ്റം’ വഴി. അത്യാധുനിക യന്ത്രസംവിധാനമായ ഇന്‍ലൈന്‍ ബാഗേജ് ഹാന്‍ഡ്ലിങ് സിസ്റ്റം വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഇതിന്റെ പ്രവര്‍ത്തനം സജ്ജമെന്ന് സുരക്ഷാ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്ക് അയയ്ക്കും. ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

35 കോടി രൂപ ചെലവിലാണ് രണ്ട് ജര്‍മന്‍ നിര്‍മിത ഇന്‍ലൈന്‍ ബാഗേജ് ഹാന്‍ഡ്ലിംഗ് സിസ്റ്റം നിര്‍ഗമന ഹാളുകളില്‍ സ്ഥാപിച്ചത്. ഇതുമൂലം യാത്ര പുറപ്പെടാന്‍ എത്തുന്നവര്‍ക്കു കൂടുതല്‍ സമയം വരിനില്‍ക്കാതെ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും. വിമാനത്താവളത്തില്‍ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button