IndiaLatest

കൊവിഡ് വാക്സിന്‍ അടുത്തയാഴ്ച്ച ഡല്‍ഹിയില്‍ എത്തും

“Manju”

കൊവിഡ് വാക്സിൻ:ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസർ - NEWS 360 -  WORLD | Kerala Kaumudi Online

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ അടുത്ത ആഴ്ച്ചയോടെ ദില്ലിയില്‍ എത്തുമെന്ന് പ്രതീക്ഷ. ഇതേ തുടര്‍ന്ന് വാക്സിന്‍ സംഭരിക്കാനും കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കാനും കുത്തിവെപ്പുകള്‍ നടത്താനുമുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ഇതിനായി തെരഞ്ഞെടുത്തത്.

“വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി സുശക്തമായ തയ്യാറെടുപ്പുകളാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്. അറുന്നൂറ്റിഇരുപത്തിയൊന്ന് കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ആര്‍‌ജി‌എസ്‌എസില്‍ 50,000 വാക്‌സിനുകള്‍ സംഭരിച്ചു വെക്കാന്‍ കഴിയും. നിയന്ത്രിതമായ താപനിലയില്‍ സൂക്ഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും അവിടെ നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Articles

Back to top button