India

2,800 വർഷം പഴക്കമുള്ള കോട്ടയുടെ അവശിഷ്ടങ്ങൾ

“Manju”

അങ്കാറ ; 2800 വർഷങ്ങൾ പഴക്കമുള്ള കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി തുർക്കിയിലെ ഗവേഷക സംഘം . ആധുനിക അർമേനിയ, കിഴക്കൻ തുർക്കി, വടക്കുപടിഞ്ഞാറൻ ഇറാൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്ന പുരാതന രാജ്യമായ യുറാർട്ടുമായി ബന്ധിപ്പിക്കുന്ന കോട്ടയാണ് കണ്ടെത്തിയത്.

കിഴക്കൻ തുർക്കിയുടെ വാൻ പ്രവിശ്യയിലെ ഗോർപാനാർ ജില്ലയിൽ വാൻ യുസുൻകു യിൽ സർവകലാശാലയുടെ സഹായത്തോടെ ഖനന പദ്ധതി നടക്കുന്നുണ്ടായിരുന്നു . ഇതിനിടയിലാണ് കോട്ട കണ്ടെത്തിയത്. 8200 അടി ഉയരത്തിലാണ് കോട്ട .

ബിസി ഒൻപതാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയിൽ നിർമ്മിച്ചതാണ് കോട്ടയെന്നാണ് നിഗമനം . മധ്യകാലഘട്ടത്തിലാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് പുരാവസ്തു ഗവേഷകൻ റാഫറ്റ് കാവുസോഗ്ലു പറഞ്ഞു.

ഏകദേശം 21 അടി ആഴവും 21 അടി നീളവും 8 അടി വ്യാസവുമുള്ള ഒരു വലിയ ജലസംഭരണിയും ഈ കോട്ടയിലുണ്ട് . ചുണ്ണാമ്പുകല്ല് പാറ, മണൽക്കല്ല് എന്നിവയിൽ നിർമ്മിച്ച മതിലുകളുടെ അവശിഷ്ടങ്ങളും സെറാമിക് കരകൗശല വസ്തുക്കളും സംഘം കണ്ടെത്തി.

Related Articles

Back to top button