IndiaKeralaLatest

5 കോടി രൂപയുടെ നിരോധിത കറന്‍സി നോട്ടുകള്‍ പിടികൂടി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഗാന്ധിനഗര്‍: അഞ്ചു കോടി രൂപ വിലമതിക്കുന്ന നിരോധിച്ച കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു. ഗുജറാത്തിലെ ഗോദ്ര നഗരത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. സുബേര്‍ ഹയാത്ത് ഫറൂഖ് ചോട്ട എന്നിവരാണ് പിടിയിലായത്. അതേസമയം മുഖ്യപ്രതി ഇദ്രിഷ് ഹയാത് രക്ഷപ്പെട്ടു. നിരോധിച്ച 1000 രൂപയുടെ 9312 നോട്ടുകളും, 500 രൂപയുടെ 76,739 നോട്ടുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. ആകെ 4,76,81,500 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സൂചന പ്രകാരം ഗോദ്ര പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് കറന്‍സി പിടിച്ചെടുത്തത്.

Related Articles

Back to top button