IndiaLatest

2022ലെ റിപ്പബ്ലിക്ക് ദിന പരേഡ് നവീകരിച്ച രാജ്പഥില്‍

“Manju”

ന്യൂഡല്‍ഹി: 2022ലെ റിപ്പബ്ലിക്ക് ദിന പരേഡ് പുതിയ രാജ്പഥില്‍ നടക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗത്തിന്റെ പണി ഈ നവംബറില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്മാര്‍ക്ക് അഭിനാമാനിക്കാവുന്ന വിധത്തിലാണ് രാജ്പഥിന്റെ നവീകരണം. ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ തൃപ്തികരവും സമയ ബന്ധിതവുമാണെന്ന് ഹര്‍ദീപ് സിംദ് പുരി പറഞ്ഞു. ഹൗസിംഗ് ആന്‍ഡ് അര്‍ബര്‍ അഫയേഴ്‌സ് മന്ത്രാലയ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍ എന്നിവര്‍ക്കൊപ്പമാണ് ഹര്‍ദീപ് സിംഗ് പുരി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തിയത്.

രാജ്പഥ് പുനരുദ്ധാരണ പദ്ധതിയില്‍ ഭൂമിക്കടിയിലൂടെയുള്ള അണ്ടര്‍പാസുകളുടെ നിര്‍മ്മാണം, ഭൂമിക്കടിയില്‍ മറ്റു സൗകര്യങ്ങള്‍ ഒരുക്കല്‍, പൂന്തോട്ട നിര്‍മ്മാണം, പാര്‍ക്കിങ്ങിന് ആവശ്യത്തിനുള്ള സ്ഥലനിര്‍മ്മാണം തുടങ്ങിയവയും ഉള്‍പ്പെടുന്നു. കൃത്രിമ തടാകങ്ങള്‍ക്ക് മുകളിലൂടെ 12 പാലങ്ങളാണ് പണിയുന്നത്.

ഷപൂര്‍ജി പല്ലോഞ്ജി ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്. നിലവിലെ മന്ദിരത്തോട് ചേര്‍ന്ന് ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും എല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.

Related Articles

Back to top button