KeralaLatestThiruvananthapuram

ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യ ചെയ്തു

“Manju”

ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാൾ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയി (40 )ആണ് ആത്മഹത്യ ചെയ്തത്. വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് മദ്യപാന ആസക്തിയെ തുടർന്നുള്ള അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ഇരിക്കെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ആളാണ് ജോയ്. കോവിഡ് പരിശോധനയ്ക്കായി ജോയിയുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു.

Related Articles

Back to top button