IndiaLatest

കേന്ദ്ര സർവീസിൽ 121 ഒഴിവ്

“Manju”

 

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികയിലെ 121 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 60 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 13 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളുടെ എണ്ണവും ചുവടെ.

മെഡിക്കൽ ഒാഫിസർ/ റിസർച് ഓഫിസർ(ഹോമിയോപ്പതി)–36, അസിസ്റ്റന്റ് എൻ‌ജിനീയർ (മെറ്റലർജി, ക്വാളിറ്റി അഷൂറൻസ്)–3, സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ജനറൽ മെഡിസിൻ)–46, സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (ന്യൂറോസർജറി)– 14, സീനിയർ സയന്റിഫിക് ഓഫിസർ (ബാലിസ്റ്റിക്സ്–2, ബയോളജി–6, കെമിസ്ട്രി–5, ഡോക്യുമെന്റ്സ്–4, ഫോട്ടോ–1, ഫിസിക്സ്–3), ആർക്കിടെക്ട്– 1.

Related Articles

Back to top button