Uncategorized

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച എസ്‌ഐ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ജില്ലയിലെ സ്പെഷല്‍ ബ്രാഞ്ച് എസ്‌.ഐ. അജിതനാണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച്‌ രാത്രി 11.45 ഓടെയാണ് അജിതന്‍ മരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഹൃദ്രോ​ഗബാധിതനും പ്രമേഹ രോ​ഗിയുമായിരുന്നു. ഇദ്ദേഹത്തിന് ആന്റി വൈറല്‍ ചികില്‍സയും പ്ലാസ്മ തെറാപ്പിയും അടക്കം നല്‍കിയിരുന്നു. വിദ​ഗ്ധമായ എല്ലാ ചികില്‍സയും നല്‍കിയിട്ടും അജിതന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നത്.

Related Articles

Back to top button