KeralaLatestThiruvananthapuram

പെരുന്താന്നിയിലും വെളളറടയിലും കണ്ടെയ്ന്‍മെന്റ് സോണുകള്‍: കരകുളത്തെ ഒഴിവാക്കി

“Manju”

തിരുവനന്തപുരം: കോര്‍പ്പറേഷന് കീഴിലെ പെരുന്താന്നി, വെളളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെളളറട, കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണകളാക്കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം. കരകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ മുക്കോല, പ്ലാത്തറ എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button