InternationalLatest

വനിതകളുടെ ഐപിഎല്‍ നവംബറില്‍

“Manju”

ശ്രീജ.എസ്

വനിതകളുടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) അംഗീകാരം നല്‍കി ഗവേര്‍ണിങ്‌ കൗണ്‍സില്‍. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ഐപിഎല്‍ 2020 സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് നവംബര്‍ 1-10 വരെ വനിതകളുടെ ഐപിഎല്ലിന് അനുമതി നല്‍കാനുള്ള ഈ തീരുമാനം. നിബന്ധനകളോടെ 2020 ലെ ഐപിഎല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

വനിതാ ഐപിഎല്‍ തങ്ങളുടെ പരിഗണയിലുണ്ടെന്നും തീര്‍ച്ചയായും വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന സ്വപ്നം നടപ്പിലാക്കുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്നും അവര്‍ മത്സരത്തിന് തയ്യാറാണോയെന്ന് പരിശോധിക്കുമെന്നും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button