KeralaLatest

തെരുവ് നായ്‌ക്കളെ പോറ്റുന്നവരുടെ ശ്രദ്ധയ്ക്ക്

“Manju”

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവ് നായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട തത്‌സ്ഥിതി റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിഷനോട് നിര്‍ദ്ദേശിച്ച സുപ്രീംകോടതി, ഈ മാസം 28ന് പരിഹാരം നിര്‍ദ്ദേശിച്ച്‌ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളും പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം വലിയ ഭീഷണിയായ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഞാനും നായ്ക്കളെ ഇഷ്ടപ്പെടുന്നു. വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ തെരുവ് നായ്ക്കളുടെ പ്രശ്നം ഗുരുതരമാണ്. അടിയന്തര പരിഹാരം കണ്ടേ തീരൂ”- ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അപകടകാരികളെ കൊല്ലാന്‍ അനുവദിക്കണം: സര്‍ക്കാര്‍

മുനിസിപ്പല്‍, പഞ്ചായത്ത് നിയമങ്ങളനുസരിച്ച്‌ അപകടകാരികളായ തെരുവ് നായ്ക്കളെ ഇല്ലാതാക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ആവശ്യപ്പെട്ടു. പേ വിഷ വാക്സിന്‍ സ്വീകരിച്ച കുട്ടികള്‍ വരെ മരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വി.കെ. ബിജുവും ചൂണ്ടിക്കാട്ടി. ബിജുവിന്റെ ആവശ്യം അംഗീകരിച്ചാണ് സിരിജഗന്‍ കമ്മിഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കാരണം പറഞ്ഞ് തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മൃഗ സ്നേഹികളുടെ അഭിഭാഷകന്‍ പറഞ്ഞു.

പോറ്റുന്നവര്‍ ചികിത്സാ ചെലവ് വഹിക്കണം

പേ വിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ കേന്ദ്ര ചട്ടം പാലിച്ച്‌ കൊന്ന് കൂടെയെന്ന് സുപ്രീംകോടതി ആരാഞ്ഞു.                                                                                                                                                          തെരുവ് നായകളെ പരിപാലിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അത് ചെയ്യാം. എന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കണം.                                                                                                                                                   നായ്ക്കളെ പോറ്റുന്നവര്‍ അവയ്ക്ക് വാക്സിനേഷന്‍ ഉറപ്പാക്കണം. ആരെയെങ്കിലും ആക്രമിച്ചാല്‍ ചികിത്സാച്ചെലവ് വഹിക്കണം

 

Related Articles

Back to top button