KeralaLatest

51 തസ്തികകളിലേക്കു കൂടി പിഎസ്‌സി വിജ്ഞാപനം

“Manju”

വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു കൂടി വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. പൊതുവിഭാഗത്തിനുള്ള നിയമനങ്ങളിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം ബാധകമായിരിക്കും.

വിജ്ഞാപനം ഇറക്കുന്ന പ്രധാന തസ്തികകൾ:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 1, വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട് ടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം), ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസി. മാനേജർ (ബോയിലർ ഓപ്പറേഷൻ), കാസർകോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്–കന്നട മാധ്യമം–തസ്തികമാറ്റം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ്–മലയാളം മാധ്യമം–തസ്തികമാറ്റം), വിവിധ ജില്ലകളിൽ അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് 2, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ–പട്ടിക വിഭാഗം), വിവിധ ജില്ലകളിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം–പട്ടികവർഗം), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (പട്ടിക വിഭാഗം), വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഗ്രേഡ് 2 (പട്ടിക വിഭാഗം), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടിക വിഭാഗം), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികവിഭാഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്–മുസ്‌ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് (പട്ടികവർഗം).

Related Articles

Back to top button