Uncategorized

ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് മിഥുന്‍ രമേശ്

“Manju”

തിരുവനന്തപുരം: ഏതാനും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും അവതാരകനുമായ മിഥുന്‍ രമേശിനെ ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം: ഏതാനും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും അവതാരകനുമായ മിഥുന്‍ രമേശിനെ ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച്‌ നാളത്തെ ചികിത്സയ്ക്കു ശേഷം ഇന്ന് ആശുപത്രിയില്‍ നിന്നും ഇന്ന് ഡിസ്ചാര്‍ജ് ആവുകയാണ്. തിരുവനന്തപുരത്ത് കുറച്ച്‌ ദിവസം കൂടി ഫിസിയോതെറാപ്പി നടത്തണം. പൂര്‍ണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മിഥുന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ഒപ്പം തനിക്കായി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത ആരാധകര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു. മുഖം കോടുന്ന അസുഖമാണ് ബെല്‍സ് പാള്‍സി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു എന്നും മിഥുന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരുന്നത്.

Related Articles

Check Also
Close
Back to top button