KeralaLatest

മത്സ്യബന്ധനത്തിനുള്ള അനുമതി ആഗസ്റ്റ് ഏഴാം തീയതി മുതൽ

“Manju”

ജൂലൈ 30ന് സംസ്ഥാനതലത്തിൽ ട്രേഡ് യൂണിയനുകളുടെയും ബോട്ട് ഓണേഴ്സ്ന്റെയും സംയുക്ത യോഗം ഗവൺമെൻറ് വിളിച്ചിരുന്നു. Covid 19 വളരെ രൂക്ഷമായി കേരളത്തിൽ പടരുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. ഒന്നാം തീയതി ട്രോൾ ബാൻ തീരുന്ന പശ്ചാത്തലത്തിൽ എങ്ങനെ മത്സ്യബന്ധനം നടത്താം, ഏതെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടത് എന്നതായിരുന്നു സംസ്ഥാനതല യൂണിയനുകളുമായി നടത്തിയ ചർച്ചയിലെ പ്രധാന വിഷയം. എല്ലാവരുമായി വിശദമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 5-ന് മത്സ്യബന്ധനത്തിനു അനുമതി നൽകാം എന്ന് ഏകകണ്ഠമായി തീരുമാനിച്ചു.

ഇപ്പോൾ സംസ്ഥാനതലത്തിൽ കാലാവസ്ഥ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. അഞ്ച് ആറ് തീയതികളിൽ കാലാവസ്ഥ അതിരൂക്ഷം ആയിരിക്കുമെന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നുമുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ലഭ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ അഞ്ച് ആറ് തീയതികളിൽ മത്സ്യബന്ധനം സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ കഴിയില്ല. മത്സ്യബന്ധനത്തിന് പോകാനുള്ള അനുമതി അഞ്ച് എന്നത് ഏഴിലേക്ക് മാറ്റി തീരുമാനിക്കാൻ നിർബന്ധിതമായിരിക്കുകയാണ്.

Related Articles

Back to top button