IndiaKeralaLatest

വളര്‍ത്തു നായ‍ക്ക് റൊട്ടി ഉണ്ടാക്കാന്‍ വിസമ്മതിച്ച സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു

“Manju”

മീററ്റ് : വളര്‍ത്തു നായ്ക്കള്‍ക്ക് റൊട്ടി ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു. മീററ്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 25കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.
ആഷിഷ് എന്ന യുവാവാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയുടെ തലയിലും നെഞ്ചിലുമാണ് വെടിവെച്ചത്. അതിനു ശേഷം ഇയാള്‍ തന്നെയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.
യുവാവിന് 20 വളര്‍ത്തു നായ്ക്കളുണ്ട്. ഇവയ്ക്ക് എന്നും റൊട്ടി ഉണ്ടാക്കിക്കൊടുക്കണമെന്ന് ഇയാള്‍ സഹോദരിയോട് പറഞ്ഞിരുന്നു.
സംഭവ ദിവസം നായക്കള്‍ക്ക് റൊട്ടി ഉണ്ടാക്കാന്‍ സഹോദരി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവാവ് സഹോദരിയെ കൊലപ്പെടുത്തിയത്.

Related Articles

Back to top button