InternationalKeralaLatest

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം വിയറ്റ്‌നാമില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി സാംസങ്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം വിയറ്റ്‌നാമില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി സാംസങ്. മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള ഫോണുകള്‍ രാജ്യത്ത് നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഇലക്‌ട്രോണിക് ഉപകരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രൊഡക്ഷന്‍ ലിങ്കഡ് ഇന്‍സന്റീവ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സാംസങ് രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം തുടങ്ങുക.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 4000 കോടി ഡോളര്‍ മൂല്യമുള്ള സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സാംസങ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 15,000 രൂപ ഫാക്ടറി മൂല്യമുള്ള ഫോണുകള്‍ നിര്‍മ്മിച്ച്‌ കയറ്റുമതി ചെയ്യും. സാംസങിന്റെ മൊത്തം സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനത്തിന്റെ 50 ശതമാനവും വിയറ്റ്‌നാമിലാണ്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച്‌ ആപ്പിള്‍ രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം ആരംഭിക്കും. മറ്റ് നിരവധി കമ്പനികളും പദ്ധതിയുടെ ഭാഗമാകാന്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button