IndiaLatest

കോവിഡിന് ഹോമിയോ ചികിത്സയ്ക്ക് അനുമതി തേടി സുപ്രീംകോടതിയില്‍ ഹര്‍ജി

“Manju”

ശ്രീജ. എസ്

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്ക് ഹോമിയോ ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഗുരുതരമല്ലാത്ത രോഗമുള്ളവരെ ചികിത്സിക്കാനും ഗുരുതര രോഗികള്‍ക്ക് അലോപ്പതിക്കൊപ്പം ഹോമിയോമരുന്നുകൂടി നല്‍കാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡോ. രവി എം. നായരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

പാര്‍ശ്വഫലങ്ങളില്ലാത്ത ഹോമിയോ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ എത്രയും വേഗം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഡോ. രവി എം.നായര്‍ നല്‍കിയ ഹര്‍ജിയിലെ മുഖ്യ ആവശ്യം. കോവിഡ് മഹാമാരി വളരെയധികം വ്യാപിച്ച ഇറ്റലിയില്‍ ഹോമിയോചികിത്സ ഫലംകണ്ടതിന്റെ അവകാശവാദങ്ങളുടെ റിപ്പോര്‍ട്ടുകളും അഡ്വ. സുവിദത്ത് സുന്ദരം വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button