Uncategorized

ആസിയാൻ കരാറിൻ്റെ പരിധിയിൽ നിന്ന് റബ്ബറിനെ ഒഴിവാക്കണം

“Manju”

ജ്യോതിനാഥ് കെ പി
നെടുമങ്ങാട്: ആസിയാൻ കരാർ പ്രകാരം ചുങ്ക രഹിതമായി ഇറക്കുമതി ചെയ്യുന്നതിനുള്ള പട്ടികയിൽ നിന്നും റബ്ബറിന ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാർ നടപടി കൈക്കൊള്ളണമെന്ന് കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.ജില്ലയിലെ റബ്ബർ കർഷകരുടെ നെടുമങ്ങാട്ട് നടന്ന കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബ്ബറിൻ്റെ താങ്ങുവില കിലോയ്ക്ക്150 ൽ നിന്നും 200 ആയി വർദ്ധിപ്പിക്കുവാൻ കേന്ദ്രത്തോട് 50 രൂപ ബഡ്ജറ്റിൽ വകയിരുത്തുവാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും മോദി സർക്കാർ തയ്യാറാകാത്തത് റബർ കർഷരോട് കേന്ദ്രം തുടരുന്ന അവഗണനയ്ക്ക് തെളിവാണെന്നും ബാലഗോപാൽ പറഞ്ഞു.ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ താങ്ങുവില 170 ആയി ഉയർത്തിയതിനെ കാണേണ്ടതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.കേന്ദ്ര സർക്കാർ ആസിയാൻ കരാറിൽ നിന്നും റബ്ബറിനെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 23 ന് റബ്ബർ ബോർഡ് തിരുവനന്തപുരം റി ജീയണൽ ഓഫീസിലേയ്ക്ക് കർഷക സംഘം നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് തുടർന്ന് സംസാരിച്ച ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് വി.എസ്.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.ഹരിഹരൻ പിള്ള, അഡ്വ: ആർ.രാജ് മോഹൻ, പി.ജി.പ്രേമചന്ദ്രൻ ,കെ.ഗീതാകുമാരി, ബിജിമോൾ എന്നിവർ സംബന്ധിച്ചു.സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: ആർ.ജയദേവൻ സ്വാഗതവും നെടുമങ്ങാട് ഏര്യാ സെക്രട്ടറി ആർ.മധു നന്ദിയും പറഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 300 ലേറെ റബ്ബർ കർഷകരാണ് കൺവൻഷനിൽ സംബന്ധിച്ചത്

Related Articles

Check Also
Close
Back to top button