India

കൊറോണ രണ്ടാം തരംഗം ഒടുങ്ങിയിട്ടില്ല; വിശ്രമിക്കാറായിട്ടുമില്ല: കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ അലംഭാവം കാണിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ. കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയിൽ ഒടുങ്ങിയിട്ടില്ലെന്നും നടത്തുന്ന പ്രതിരോധ പ്രവർത്തനം ഒരു കാരണവശാലും നിർത്ത രുതെന്നും ഡോ.ഹർഷവർദ്ധൻ പറഞ്ഞു. ഡൽഹിയിൽ നടന്ന ആരോഗ്യരംഗത്തെ സെമിനാ റിലാണ് ഹർഷവർദ്ധൻ മുന്നറിയിപ്പു നൽകിയത്.

‘കൊറോണ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം കാര്യമായി കുറയുന്നതിൽ ഏറെ സന്തോഷമുണ്ട്. എന്നാൽ കഴിഞ്ഞ ഒന്നരവർഷമായി നമ്മുടെ അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ള പാഠങ്ങൾ മറക്കരുത്. രോഗബാധ ഏതുനിമിഷവും വർദ്ധിക്കാം. അതിനാൽ ജാഗ്രത ഒട്ടും കുറയരുത്. വിശ്രമിക്കാറായിട്ടില്ല.’ കേന്ദ്രമന്ത്രി പറഞ്ഞു.

നമുക്ക് ഇനി വാക്‌സിനേഷനിലാണ് പ്രതീക്ഷ. എത്രയും പെട്ടന്ന് എത്രയധികം പേർ വാക്‌സി നെടുക്കുന്നു എന്നത് പ്രധാനമാണ്. രോഗം ബാധിച്ചാലും രൂക്ഷത കുറയ്ക്കാൻ മറ്റ് പോംവഴി കളില്ല. വാക്‌സിനേഷൻ വഴി നമുക്ക് ഈ യുദ്ധം തുടരാമെന്നും ഡോ.ഹർഷവർദ്ധൻ പറഞ്ഞു.

Related Articles

Back to top button