InternationalLatestScience

സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയത്തിന്റെ സാന്നിദ്ധ്യം

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍: സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയം വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാസ. അമേരിക്കയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രത്യേക റോക്കറ്റാണ് സൂര്യനിലെ ഹീലിയം സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഹെര്‍ഷല്‍ സൗണ്ടിംഗ് റോക്കറ്റുകളാണ് ഗവേഷണത്തിന്റെ ഭാഗമായി സൂര്യന്റെ അന്തരീക്ഷ പഠനം നടത്തി വിവരം നല്‍കിയത്. അന്തരീക്ഷത്തില്‍ ഹൈഡ്രജന് പുറമേ ഏറ്റവുമധികമുള്ള വാതകമാണ് ഹീലിയം. സൂര്യന്റെ അതീതീവ്രതാപനിലയുള്ള അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അവസ്ഥയും അത് അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റവും നാസ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
2009ലാണ് നാസ അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ സാന്നിദ്ധ്യം അറിയാനായുള്ള റോക്കറ്റ് വിക്ഷേപിച്ചത്. ബഹിരാകാശത്തെ ചുഴലിക്കാറ്റ്, സൂര്യനില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന താപംകൂടിയ കാറ്റ് എന്നിവയുടെ പഠനമാണ് നാസ നടത്തുന്നത്.

Related Articles

Back to top button