IndiaLatest

നാനോകാര്‍ ഹെലികോപ്റ്ററാക്കി , ഒരു ദിവസത്തെ വാടക15000 രൂപ

“Manju”

ഒരു സാധാരണ നാനോകാറിനെ ഹെലികോപ്റ്ററാക്കി മാറ്റുക . എല്ലാവരും കൊണ്ടു നടക്കുന്ന കാറിനെ അല്‍പ്പം വ്യത്യസ്തമാക്കണമെന്ന ആഗ്രഹമാണ് ഇതിന് പിന്നില്‍ മെക്കാനിക്ക് കം ആര്‍ട്ടിസ്റ്റ് കൂടിയാണ് ഗുഡ്ഡു ശര്‍മ്മ . അതുകൊണ്ട് തന്നെ തന്റെ കാറില്‍ നിന്ന് എങ്ങനെ വരുമാനമുണ്ടാക്കാമെന്നായിരുന്നു വളരെ നാളുകളായുള്ള ചിന്ത . അതാണ് ഒടുവില്‍ ഈ വ്യത്യസ്ത ആശയത്തിലെത്തിയത് .
വിവാഹസമയത്ത് ഹെലികോപ്റ്ററുകളുടെ വലിയ ഡിമാന്‍ഡ് താന്‍ കണ്ടിട്ടുണ്ടെന്നും പലരും വധുവിനെ വ്യത്യസ്ത രീതിയില്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് അത് താങ്ങാന്‍ കഴിയുന്നില്ല . ഇതെല്ലാം കണ്ടാണ് ഗുഡ്ഡു തന്റെ കാര്‍ എല്ലാവര്‍ക്കും താങ്ങാവുന്ന ഹെലികോപ്റ്ററാക്കി മാറ്റിയത്.
ഇന്ത്യയില്‍ ഇത് വിവാഹ സീസണാണ്, വിലകൂടിയ ഹെലികോപ്റ്ററുകള്‍ വാടകയ്‌ക്ക് എടുക്കാന്‍ കഴിയാത്ത നിരവധി വധൂവരന്മാര്‍ അവരുടെ വിവാഹ വേദികളിലെ ഗ്രാന്‍ഡ് എന്‍ട്രികള്‍ക്കായി ഈ ടാറ്റ നാനോ ഹെലികോപ്റ്റര്‍ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്.
15,000 രൂപയാണ് ഇതിന്റെ വാടക . ‘ ഡിജിറ്റല്‍ ഇന്ത്യയുടെ കാലഘട്ടത്തില്‍, ഈ കണ്ടുപിടിത്തം സ്വാശ്രയ ഇന്ത്യയുടെ ജീവിക്കുന്ന ഉദാഹരണമാണ്. ഒന്നരലക്ഷം രൂപയാണ് ഇത്തരത്തില്‍ ഒരു ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ ചിലവഴിക്കുന്നത്, അതേസമയം ഈ ഹൈടെക് ഹെലികോപ്റ്ററിന് നിരവധി നൂതന സൗകര്യങ്ങള്‍ നല്‍കുന്നതിനാല്‍ രണ്ട് ലക്ഷത്തിലധികം രൂപ ചിലവായി .’ ഗുഡ്ഡു ശര്‍മ്മ പറഞ്ഞു.
സെന്‍സറുകള്‍ ഉപയോഗിച്ച്‌ വാഹനത്തിന് ആവശ്യമായ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. റോട്ടര്‍, ടെയില്‍ ബൂം, ടെയില്‍ റൂട്ടര്‍ എന്നിവയും ഇതിലുണ്ട്.

Related Articles

Back to top button