IndiaLatestSports

ഐപിഎല്‍ സ്​പോണ്‍സര്‍ഷിപ്പിനായി പതഞ്‌ജലിയും

“Manju”

ശ്രീജ.എസ്

സെപ്​റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍ നടത്താനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ 13ാം എഡിഷന്റെ ടൈറ്റില്‍ സ്​പോണ്‍സറാകാന്‍ സന്നദ്ധത അറിയിച്ച്‌​ ബാബാ രാംദേവിന്റെ പതഞ്ജലിയും രംഗത്ത്​. വമ്പന്‍ തുകക്ക്​ അഞ്ച്​ വര്‍ഷത്തേക്ക്​ കരാര്‍ ചെയ്​ത എ.പി.എല്‍ ടൈറ്റില്‍ സ്​പോണ്‍സര്‍ഷിപ്പില്‍ നിന്നും വിവോ പിന്‍വാങ്ങിയതിന്​ പിന്നാലെ ബി.സി.സി.​ ഐ പകരക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്​. പതഞ്ജലിയുടെ വക്​താവായ എസ്​.കെ ടിജരവാലയാണ്​ സന്നദ്ധത അറിയിച്ചത്​.

ഐ.പി.എല്‍ പോലുള്ള ടൂര്‍ണമെന്‍റിന്റെ ടൈറ്റില്‍ സ്​പോണ്‍സറാകാന്‍ സാധിച്ചാല്‍ ആഗോള മാര്‍ക്കറ്റില്‍ പതഞ്ജലിക്ക്​ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അത്​ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും​ അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി വിവോ ബി.സി.സി.ഐയ്ക്ക് നല്‍കിവന്നിരുന്നത്​. ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ ഗണ്യമായ കുറവ്​ വരുത്താന്‍ വിവോ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിലവില്‍ ബി.സി.സി.​ഐ യുമായി സഹകരിക്കുന്ന പേടിഎം, ബൈജൂസ്​ ലേണിങ്​ ആപ്പ്, ഐ.പി.എല്‍ പാര്‍ട്​ണര്‍മാരായ ​ടാറ്റാ മോ​ട്ടോര്‍സ്​, ഡ്രീം ഇലവന്‍, ആമസോണ്‍ എന്നിവരെയും ബോര്‍ഡ്​ സമീപിച്ചിട്ടുണ്ട്​. എന്നാല്‍, ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ്​ റിപ്പോര്‍ട്ട്​.

Related Articles

Back to top button