IndiaLatest

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍ രത്ന തിരികെ നല്‍കും; വിജേന്ദര്‍ സിങ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ബോക്സിങ് ചാമ്പ്യനും ഖേല്‍ രത്ന പുരസ്കാര ജേതാവുമായ വിജേന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന തിരിച്ചു നല്‍കുമെന്ന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരം പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ‘കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് ഞാന്‍ തിരിച്ചുനല്‍കും ” വിജേന്ദര്‍ സിങ് വ്യക്തമാക്കി.

Related Articles

Back to top button