IndiaLatest

സെല്ലുലാര്‍ ജയില്‍: കത്തുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, സ്മരണകള്‍’: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക വെബിനാര്‍ സംഘടിപ്പിച്ച് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രത്യേക വെബിനാര്‍ സംഘടിപ്പിച്ചു. ദേഖോ അപ്നാ ദേശ് വെബിനാര്‍ പരമ്പരയുടെ ഭാഗമായാണ് ‘സെല്ലുലാര്‍ ജയില്‍: കത്തുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, സ്മരണകള്‍’ എന്ന വെബിനാര്‍ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രണ്ടാം വെബിനാറായിരുന്നു ഇത്. സെല്ലുലാര്‍ ജയിലിലെ ഓരോ കോണുകളിലൂടെയും ജയിലറകളിലൂടെയുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള യാത്രകള്‍ വെബിനാറിലൂടെ അവതരിപ്പിച്ചു.

ഇന്ത്യ സിറ്റി വാക്സ് & ഇന്ത്യ വിത്ത് ലോക്കല്‍സ് സി.ഇ.ഒ ശ്രീമതി നിധി ബന്‍സാല്‍, ഇന്ത്യ സിറ്റി വാക്കസ് ആന്റ് ഇന്ത്യ വിത്ത് ലോക്കല്‍സ് ഓപ്പറേഷന്‍സ് ഹെഡ് ഡോ. സൗമി റോയ്, ഇന്ത്യ സിറ്റി വാക്സ് സിറ്റി എക്സ്പ്ലോറര്‍ ശ്രീമതി സൗമിത്ര സെന്‍ഗുപ്ത എന്നിവര്‍ നേതൃത്വം നല്‍കി. വിനോദസഞ്ചാര മന്ത്രാലയം ഡയറക്ടര്‍ ശ്രീ രാജേഷ് കുമാര്‍ സാഹു നന്ദി പറഞ്ഞു.

വെബിനാര്‍ പരമ്പര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. യൂട്യൂബ് ലിങ്ക്:

https://www.youtube.com/channel/UCbzIbBmMvtvH7d6Zo_ZEHDA/

ജാലിയന്‍ വാലാബാഗിനെക്കുറിച്ചാണ് വെബിനാര്‍ പരമ്പരയുടെ അടുത്ത പതിപ്പ്. ജാലിയന്‍വാലാബാഗ്: സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവ് എന്ന ശീര്‍ഷത്തിലാണ് വെബിനാര്‍. ഓഗസ്റ്റ് 14ന് രാവിലെ 11 നാണ് വെബിനാര്‍. ഈ ലിങ്കിലൂടെ വെബിനാറിനായി രജിസ്റ്റര്‍ ചെയ്യാം: https://bit.ly/JallianwalaBaghDAD

 

Related Articles

Back to top button