IndiaLatest

രണ്ട് വാക്‌സിനുകൾക്ക് അനുമതി നൽകിയ ഒരേയൊരു രാജ്യമാണ് ഇന്ത്യ:യോഗി ആദിത്യനാഥ്

“Manju”

ലക്‌നൗ : രണ്ട് വാക്‌സിനുകൾക്ക് ഒരേസമയം അനുമതി നൽകി ചരിത്രം സൃഷ്ടിച്ച രാജ്യമാണ് ഇന്ത്യയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇനി മേക്ക് ഇൻ ഇന്ത്യ എന്ന സ്വപ്‌നവും ഉടൻ സാക്ഷാത്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ ബൽറാംപൂർ ആശുപത്രിയിലെ കൊറോണ വാക്‌സിനേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങൾക്ക് ഈ ദിവസം പരമപ്രധാനമാണ്. ലോകം മുഴുവൻ കൊറോണ മഹാമാരിയോട് പൊരുതുമ്പോൾ ഇന്ത്യയിൽ ആരംഭിച്ച വാക്‌സിനേഷൻ വൈറസിനെതിരെയുള്ള അവസാന പോരാട്ടമായാണ് കണക്കാക്കുന്നത്. നിരവധി ആരോഗ്യ പ്രവർത്തകരാണ് ഇന്ന് വാക്‌സിൻ സ്വീകരിച്ചത്.

ഒരേസമയം രണ്ട് വാക്‌സിനുകളുടെ ഉപയോഗത്തിന് അനുമതി നൽകിയ ഒരേയൊരു രാജ്യമാണ് ഇന്ത്യ. മേക്ക് ഇൻ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ ഇനി അധികം കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയോടും ശാസ്ത്രജ്ഞരോടും അദ്ദേഹം നന്ദി അറിയിച്ചു.

വാക്‌സിനേഷൻ ഡ്രൈവിനെതിരെ നിരവധി പേർ അഭ്യൂഹങ്ങൾ പറഞ്ഞുപരത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് മുന്നേറാൻ സാധിക്കും. കൊറോണ വൈറസിനെതിരെയുളള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.

Related Articles

Back to top button