IndiaKeralaLatest

കോവിഡ് ബാധിതന്റെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍ കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

ബെംഗളൂരു: ആംബുലന്‍സില്‍ മരിച്ച കോവിഡ് ബാധിതന്റെ മൃതദേഹം ഡ്രൈവര്‍ റോഡരികില്‍‍ ഉപേക്ഷിച്ചു കടന്നു. കര്‍ണാടക ദാവനഗെരെയിലാണ് സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍‍ ചികില്‍സയിലായിരുന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാളുടെ നില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരണം.

നേരത്തെ ഭോപ്പാലിലും തമിഴ്നാട്ടിലുമടക്കം കോവിഡ് ബാതിതരുടെ മൃതദേഹം കൈകാര്യം ചെയ്തതിലെ വീഴ്ച വാര്‍ത്തയായിരുന്നു. ഭോപ്പാലില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആംബുലന്‍സില്‍നിന്ന് പിപിഇ കിറ്റ് ധരിച്ച രണ്ട് പേര്‍ സ്ട്രെച്ചറില്‍ മൃതദേഹം പുറത്തെടുക്കുകയും ആശുപത്രിയിലെ നടപ്പാതയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മൃതദേഹം നടപ്പാതയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം സ്ട്രെച്ചറുമായി ഇവര്‍ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

Related Articles

Back to top button