KeralaKollamLatest

തോട്ടണ്ടി അഴിമതിക്കേസ് പ്രതികളെ രക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി അഴിമതിക്കേസ് പ്രതികളെ രക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍. കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, മാനേജിങ് ഡയറക്ടറായിരുന്ന കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍.

എന്നാല്‍ അനുമതി നല്‍കിയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ തീരുമാനമാണു വന്‍രാഷ്ട്രീയ കുംഭകോണത്തെ അട്ടിമറിക്കപ്പെട്ടത്. അനുമതി ഇല്ലെന്നു സിബിഐയെ അടുത്ത ദിവസം സര്‍ക്കാര്‍ അറിയിക്കുമെന്നാണു വിവരം.

2006 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പറേഷന്‍ നടത്തിയ തോട്ടണ്ടി ഇടപാടില്‍ കോര്‍പറേഷനു കോടികളുടെ നഷ്ടം സംഭവിച്ചെന്നാണു കേസ്. 2005 മുതല്‍ 2015 വരെ കോര്‍പറേഷന്‍ എംഡിയായിരുന്നു രതീഷ്. ചന്ദ്രശേഖരന്‍ 2012 മുതല്‍ 2015 വരെ ചെയര്‍മാനും.

500 കോടിയിലേറെ രൂപ തോട്ടണ്ടി ഇറക്കുമതിയില്‍ തട്ടിപ്പു നടന്നെന്ന പരാതിയെത്തുടര്‍ന്നു ഹൈക്കോടതി ഉത്തരവു പ്രകാരം 2016ല്‍ കേസ് ഏറ്റെടുത്ത സിബിഐ 5 വര്‍ഷത്തോളം അന്വേഷണം നടത്തിയാണു സമഗ്രമായ റിപ്പോര്‍ട്ട് സഹിതം പ്രോസിക്യൂഷന് അനുമതി തേടിയത്. കഴിഞ്ഞ മേയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ എത്തിയ ഫയല്‍ മാസങ്ങളോളം അനങ്ങിയില്ല. പിന്നീട് കശുവണ്ടി വകുപ്പിലെത്തിയപ്പോള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഒപ്പുവച്ചു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വിട്ടെങ്കിലും അവിടെ നിന്നു നിയമോപദേശത്തിനായി നിയമവകുപ്പിലേക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിലേക്കും അയയ്ക്കുകയായിരുന്നു. അതേസമയം ചന്ദ്രശേഖരനും രതീഷിനും ഭരണത്തിന്റെയും സിപിഎമ്മിന്റെയും ഉന്നത കേന്ദ്രങ്ങളിലുള്ള അടുത്ത ബന്ധം ചര്‍ച്ചയായിരുന്നു.

Related Articles

Back to top button