KeralaLatest

പാലാരിവട്ടം പാലം അഴിമതി കേസ് : വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

“Manju”

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല - Express Kerala

ശ്രീജ.എസ്

തിരുവനന്തപുരം: കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഇബ്രാഹിം കുഞ്ഞ് അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ വാദം പരിഗണിച്ച്‌ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞ്. കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത് മുതല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

Related Articles

Back to top button