IndiaLatest

ക്രിപ്റ്റോ കറന്‍സിയ്ക്കെതിരെ മോദി

“Manju”

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി തെറ്റായ കൈകളില്‍ എത്തുന്നില്ല എന്ന് ഉറപ്പാക്കാന്‍ ജനാധിപത്യ രാജ്യങ്ങള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളായി മാറുകയാണെന്നും ഡാറ്റാ ഭരണത്തിനുള്ള നിയമങ്ങളില്‍ ജനാധിപത്യ രാജ്യങ്ങള്‍ സഹകരിക്കണമെന്നും ആസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കാലഘട്ടത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതിക വിദ്യയും ആയുധങ്ങളാകുകയാണ്. ഡിജിറ്റല്‍ യുഗം എല്ലാത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകള്‍ തന്നെ പുനര്‍നിര്‍വചിക്കപ്പെട്ടു. രാജ്യസ്‌നേഹം, ഭരണനിര്‍വഹണം, അവകാശങ്ങള്‍, സുരക്ഷ എന്നിവയെക്കുറിച്ചു പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആഗോളമത്സരം, അധികാരം, നേതൃത്വം എന്നിവയിലും മാറ്റം സംഭവിക്കുന്നു. എല്ലാ മേഖലകളിലും ഉയരുന്ന ഭീഷണികള്‍ നേരിടാന്‍ നാം തയ്യാറാകണം. ‘ മോദി പറഞ്ഞു.

ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച്‌ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ചര്‍ച്ച നടന്നിരുന്നു. അതിനു പിന്നാലെയാണ് ക്രിപ്‌റ്റോ കറന്‍സിക്കെതിരേ മോദിയുടെ പ്രസ്താവന. അതേസമയം ക്രിപ്‌റ്റോ കറന്‍സിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള ഒരു സംവിധാനം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Related Articles

Back to top button