IndiaInternationalKeralaLatest

ലോ​ക​ത്ത് കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 2.16 കോ​ടി​യി​ലേ​ക്ക്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.16 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,15,92,555 ആ​യി.മ​ര​ണ​സം​ഖ്യ​യും ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ക​യാ​ണ്. ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,67,956 ആ​യി. ശ​നി​യാ​ഴ്ച മാ​ത്രം 5,140 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​മേ​രി​ക്ക​യി​ലാ​ണ് കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. 55 ല​ക്ഷം പേ​ര്‍​ക്കാ​ണ് യു​എ​സി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു​വ​രെ 5,529,750 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി 53,484 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 1,071 പു​തി​യ മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബ്ര​സീ​ല്‍ ആ​ണ് കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യം. ബ്ര​സീ​ലി​ല്‍ 38,937 പു​തി​യ കേ​സു​ക​ളാ​ണു​ള്ള​ത്. 726 മ​ര​ണ​ങ്ങ​ളും പു​തു​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബ്ര​സീ​ലി​ല്‍ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,317,832 ആ​യി.

ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തോട് അടുക്കുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ മരണസംഖ്യ അരലക്ഷം കടന്നു.പ്രതിദിന രോഗ വര്‍ദ്ധന ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. അതേസമയം,ന്യൂസിലാന്‍ഡില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുകയാണ്. പ്രഭവ കേന്ദ്രമായ ഓക്ക്ലാന്‍ഡില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 12 ദിവസം കൂടി നീണ്ടേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ കൊവിഡ് വ്യാപനം വീണ്ടും ആരംഭിച്ചു.

Related Articles

Back to top button