AlappuzhaEducationKeralaLatest

ഓണാട്ടുകര പുസ്തകമൂല ഇന്ന് തുറക്കും

“Manju”

അനൂപ്

മാവേലിക്കര: ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന ഓണാട്ടുകര ചരിത്ര, പൈതൃക, കാർഷിക മ്യൂസിയത്തോടനുബന്ധിച്ചുള്ള ഓണാട്ടുകര പുസ്തകമൂല ഇന്ന് നാടിന് സമർപ്പിക്കും. ഓണാട്ടുകരയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ അടങ്ങുന്ന വായനശാല ഇന്ന് വൈകിട്ട് 4ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വീഡിയോ കോൺ​ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനാവും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിക്കുന്നതെന്നും മ്യൂസിയം സെപ്തംബറി​ൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അറിയിച്ചു.

 

Related Articles

Back to top button