KeralaLatestThiruvananthapuram

പോത്തൻകോട് പഞ്ചായത്ത് ബിജെപി പ്രവർത്തന കൺവെൻഷൻ

“Manju”

പോത്തൻകോട് : പോത്തൻകോട് പഞ്ചായത്ത് ബിജെപി പ്രവർത്തക കൺവെൻഷൻ കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. കെഎസ്എഫ്ഇ യുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും അവിടുത്തെ സാമ്പത്തിക അഴിമതി പുറത്തു കൊണ്ടു വന്നിട്ടുള്ളത് സംസ്ഥാന അന്വേഷണ ഏജൻസികൾ തന്നെയാണെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ധനകാര്യമന്ത്രി തോമസ് ഐസക് ശ്രമിക്കുന്നുവെന്നും ഇത് വലിയ സാമ്പത്തിക ക്രമക്കേട് മൂടിവയ്ക്കാൻ ആണെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

പോത്തൻകോട് എംഡി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് ജയകുമാർ ജില്ലാ സെക്രട്ടറി ബാലമുരളി മണ്ഡലം പ്രസിഡണ്ട് പള്ളിപ്പുറം വിജയകുമാർ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ആർ ജയചന്ദ്രൻ നൂറനാട് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർഥികളെയും കേന്ദ്രമന്ത്രി ഷാൾ അണിയിച്ച് ആദരിച്ചു.

Related Articles

Back to top button