IndiaLatest

അശോക ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക ലവാസ സ്ഥാനം രാജിവച്ചു. സ്ഥാനം രാജിവച്ചുകൊണ്ടുള‌ള കത്ത് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് അയച്ചതായി ലവാസ സ്ഥിരീകരിച്ചു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ(എഡിബി) വൈസ് പ്രസിഡന്റായി വൈകാതെ ലവാസ ചുമതലയേല്‍ക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന്‍ ചട്ടലംഘന വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്‌ഷായ്‌ക്കും ഇലക്ഷന്‍ കമ്മീഷന്‍ ക്ളീന്‍ ചി‌റ്റ് നല്‍കുന്നതിനെ അശോക ലവാസ എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ലവാസയും കുടുംബവും അനധികൃത വരുമാന സമ്പാദനത്തിന് ഇന്‍കം ടാക്‌സ് അന്വേഷണം നേരിട്ടിരുന്നു. 1980 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക ലവാസ 2018ലാണ് ഇലക്ഷന്‍ കമ്മീഷണറായി സ്ഥാനമേ‌റ്റത്.

Related Articles

Back to top button